കേപ് ടൗണിലും പരമ്പരയിലെ പതിവു കാഴ്ച, സ്പിന്നര്‍മാരുടെ താണ്ഡവം

Sports Correspondent

കേപ് ടൗണിലും ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരിക്കുകയാണ്. കോഹ്‍ലി പുറത്താകാതെ നേടിയ തകര്‍പ്പന്‍ ശതകത്തിനു(160*) ശേഷം ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുക്കുക എന്ന ദൗത്യം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായിരുന്നു. അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും തങ്ങളുടെ ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ 303 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് കാലിടറി.

40 ഓവറില്‍ 179 റണ്‍സിനു ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 124 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ ഇന്ത്യ നേടിയത്. 51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനു ടോപ് സ്കോറര്‍ ആയപ്പോള്‍ 32 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം രണ്ടാമത്തെ മികച്ച ബാറ്റ്സ്മാനായി. ചഹാലും കുല്‍ദീപും നാല് വീതം വിക്കറ്റ് നേടയിപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial