ഫിലിപ്പൈന്‍സിനു പിന്നാലെ മാലിദ്വീപിനെയും തകര്‍ത്ത് ഇന്ത്യന്‍ പുരുഷന്മാര്‍

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്നലെ ഫിലിപ്പൈന്‍സിനെ 5-0 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് മാലിദ്വീപിനെയാണ് അതേ മാര്‍ജിനില്‍ തകര്‍ത്തത്. ശ്രീകാന്ത് കിഡംബി, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യം ഡബിള്‍സിലുമാണ് ജയം സ്വന്തമാക്കിയത്.

ഇന്നലെ ഫിലിപ്പൈന്‍സിനെതിരെയുള്ള 5-0 വിജയത്തില്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനു പകരം മനു അത്രി-സുമീത് റെഡ്ഢി സഖ്യമാണ് കളിച്ചത്. രണ്ട് മത്സരങ്ങളിലായി ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ വിജയികളായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേപ് ടൗണിലും പരമ്പരയിലെ പതിവു കാഴ്ച, സ്പിന്നര്‍മാരുടെ താണ്ഡവം
Next articleതകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ