ഐപിഎല്‍ താരങ്ങളില്ലാതെ ദക്ഷിണാഫ്രിക്ക, നിര്‍ണ്ണായക ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുമ്പോള്‍ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

ഐപിഎല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മൂന്നാമത്തെ ഏകദിനത്തില്‍ ടീമിനൊപ്പമില്ല. പരിക്കേറ്റ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്റെയും സേവനം ദക്ഷിണാഫ്രിക്കയ്ക്ക് ലഭ്യമാകില്ല. അതേ സമയം ഷദബ് ഖാന്‍ പാക്കിസ്ഥാന് വേണ്ടി കളിക്കില്ല. പരിക്കേറ്റ താരം നാല് ആഴ്ചയോളം കളത്തിനു പുറത്തിരിക്കുമെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ ഖാദിര്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കുകയാണ്.

Usmanqadir

പാക്കിസ്ഥാന്‍ : Imam-ul-Haq, Fakhar Zaman, Babar Azam(c), Mohammad Rizwan, Sarfaraz Ahmed(w), Mohammad Nawaz, Faheem Ashraf, Hasan Ali, Shaheen Afridi, Usman Qadir, Haris Rauf

ദക്ഷിണാഫ്രിക്ക: Aiden Markram, Janneman Malan, JJ Smuts, Temba Bavuma(c), Kyle Verreynne, Heinrich Klaasen(w), Andile Phehlukwayo, Keshav Maharaj, Daryn Dupavillon, Beuran Hendricks, Lutho Sipamla