ജൂണ്‍ 1ന് ദക്ഷിണാഫ്രിക്ക സെയിന്റ് ലൂസിയയില്‍ എത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ദക്ഷിണാഫ്രിക്ക ജൂണ്‍ 1ന് സെയിന്റ് ലൂസിയയിലെത്തും. സെയിന്റ് ലൂസിയയില്‍ രണ്ട് ടെസ്റ്റ് മത്സരം കളിച്ച ശേഷം ടീമുകള്‍ ഗ്രനേഡയില്‍ ടി20 മത്സരങ്ങള്‍ കളിക്കാനായി യാത്രയാകും. 5 ടി20 മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂണ്‍ 26 മുതല്‍ ജൂലൈ 3 വരെയാകും മത്സരങ്ങള്‍. 2010ന് ശേഷം ഇതാദ്യമായാണ് ഒരു ബൈലാറ്ററല്‍ പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസില്‍ ദക്ഷിണാഫ്രിക്ക എത്തുന്നത്.

ബംഗ്ലാദേശില്‍ നേടിയ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ഏറെ ആത്മവിശ്വാസത്തിലാണ് വെസ്റ്റിന്‍ഡീസിന്റെ ടെസ്റ്റ് ടീം. അതേ സമയം ദക്ഷിണാഫ്രിക്ക നാട്ടില്‍ പാക്കിസ്ഥാനോട് ഏകദിന പരമ്പരയും ടി20 പരമ്പരയിലും തോല്‍വിയേറ്റ് വാങ്ങിയാണ് കരീബിയന്‍ സംഘത്തെ നേരിടുവാന്‍ എത്തുന്നത്.