പരമ്പര തീരുമാനിക്കുന്ന മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

നിര്‍ണ്ണായകമായ അഞ്ചാമത്തെ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത്. പരമ്പരയിൽ ഇരു ടീമുകളും 2-2ന് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ നിരയിൽ വിയാന്‍ മുള്‍ഡറും ബ്ജോൺ ഫോര്‍ട്ടുയിന്‍ എന്നിവര്‍ റീസ ഹെന്‍ഡ്രിക്സ്, ആന്‍റിക് നോര്‍ക്കിയ എന്നിവര്‍ക്ക് പകരം ടീമിലേക്ക് എത്തുന്നു.

വിന്‍ഡീസ് നിരയില്‍ അകീൽ ഹൊസൈന്‍ ടി20 അരങ്ങേറ്റം നടത്തുന്നു. പരിക്കേറ്റ ഫാബിയന്‍ അല്ലെന് പകരം ആണ് ഹൊസൈന്റെ അരങ്ങേറ്റം.

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Aiden Markram, Temba Bavuma(c), Rassie van der Dussen, David Miller, Wiaan Mulder, George Linde, Kagiso Rabada, Tabraiz Shamsi, Bjorn Fortuin, Lungi Ngidi

വെസ്റ്റ് ഇന്‍ഡീസ് : Lendl Simmons, Evin Lewis, Chris Gayle, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Andre Russell, Dwayne Bravo, Akeal Hosein, Obed McCoy, Fidel Edwards