ശ്രീലങ്ക ക്രിക്കറ്റ് റൈറ്റ്സ് സ്വന്തമാക്കി സോണി

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്ക ക്രിക്കറ്റിന്റെ ഗ്ലോബൽ റൈറ്റ്സ് സോണി സ്പോര്‍ട്സ് സ്വന്തമാക്കി. ഡിസ്നി സ്റ്റാറിനെ മറികടന്നാണ് സോണി കരാര്‍ സ്വന്തമാക്കിയത്. നാല് വര്‍ഷത്തേക്ക് ആണ് കരാര്‍. കരാര്‍ തുക എത്രയാണെന്നത് വ്യക്തമായിട്ടില്ലെങ്കിലും 23 മില്യൺ ഡോളറിനടുത്തുള്ള തുകയ്ക്കാണ് ഇത് സ്വന്തമാക്കിയതെന്നാണ് അറിയുന്നത്.

ഈ കാലയളവിൽ ശ്രീലങ്കയുടെ 56 ഹോം അന്താരാഷ്ട്ര മത്സരങ്ങളാണുള്ളത്. ഇന്ത്യയുമായി വെറും എട്ട് മത്സരങ്ങള്‍ ഉള്ളതാണ് കരാര്‍ തുകയുടെ മൂല്യം കുറഞ്ഞതെന്നാണ് അനുമാനം. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് 2024ൽ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. 2026ൽ 2 ടെസ്റ്റ് മത്സരങ്ങളും ഇരു രാജ്യങ്ങളും കളിക്കുന്നു.