ആഞ്ചലോ മാത്യൂസിന്റെ ഓൾറൗണ്ടർ മികവ്, രണ്ടാം ടി20യിലും അഫ്ഗാനെ തോൽപ്പിച്ച് ശ്രീലങ്ക

Newsroom

Picsart 24 02 19 22 35 34 445
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്ക അഫ്ഗാനിസ്താനെ തോല്പ്പിച്ചു. 72 റൺസിന്റെ വിജയമാണ് ശ്രീലങ്ക ഇന്ന് നേടിയത്. ശ്രീലങ്ക ഉയർത്തിയ‌ 188 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താൻ വെറും 115 റൺസിന് ഓളൗട്ട് ആയി. അഫ്ഗാൻ ബാറ്റിംഗ് നിരയിൽ നിന്ന് ഒരു നല്ല പ്രകടനം പോലും കാണാൻ ആയില്ല.

ശ്രീലങ്ക 24 02 19 22 36 10 505

ശ്രീലങ്കയ്ക്ക് ആയി ആഞ്ചലോ മാത്യൂസ്, ബിനുര ഫെർണാണ്ടോ, ഹസരംഗ, പതിരണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒമ്പത് റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ആഞ്ചലോ മാത്യൂസ് ബാറ്റു കൊണ്ട് 22 പന്തിൽ 42 റൺസും എടുത്തിരുന്നു‌. അദ്ദേഹം കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 51 റൺസ് എടുത്ത സമർവിക്രമയും ആഞ്ചലോ മാത്യൂസും ചേർന്നായിരുന്നു ശ്രീലങ്കയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.