ടെസ്റ്റ് നായകനെ ഏകദിന ടീമിലേക്ക് തിരികെ വിളിച്ച് ശ്രീലങ്ക

Sports Correspondent

Afgsrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ച്. മുന്‍ നായകന്‍ ദിമുത് കരുണാരത്നേയെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 2019 ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച കരുണാരത്നേ 2021 മാര്‍ച്ചിന് ശേഷം ഏകദിന ഫോര്‍മാറ്റിൽ കളിച്ചിട്ടില്ല. നീണ്ട കാലത്തെ പരിക്ക് മാറി പേസര്‍ ദുഷ്മന്ത ചമീരയും 16 അംഗ സംഘത്തിൽ ഇടം നേടിയിട്ടുണ്ട്.

Dimuthkarunaratne

ദുഷന്‍ ഹേമന്തയാണ് ടീമിലെ ഏക പുതുമുഖ താരം. ജൂൺ 2ന് ഹമ്പന്‍ടോട്ടയിലാണ് ഈ പരമ്പര ആരംഭിയ്ക്കുന്നത്. അതേ സമയം ഫിറ്റ്നെസ്സ് തെളിയിച്ചാൽ മാത്രമേ വനിന്‍ഡു ഹസരംഗ പരമ്പരയിൽ കളിക്കുകയുള്ളു.

ശ്രീലങ്ക: Dasun Shanaka (C), Pathum Nissanka, Dimuth Karunaratne, Kusal Mendis (WK), Angelo Mathews, Charith Asalanka, Dhananjaya De Silva, Sadeera Samarawickrama (WK), Chamika Karunaratne, Dushan Hemantha, Wanindu Hasaranga, Lahiru Kumara, Dushmantha Chameera, Kasun Rajitha, Matheesha Pathirana, Maheesh Theekshana