ചിന്നസ്വാമിയിൽ ഇരുനൂറ് ചേസ് ചെയ്യാനാണ് എളുപ്പം – സൂര്യകുമാര്‍ യാദവ്

Sports Correspondent

Teamindia
Download the Fanport app now!
Appstore Badge
Google Play Badge 1

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുനൂറിന് മേലുള്ള സ്കോര്‍ ചേസ് ചെയ്യാനാണ് എളുപ്പമെന്നും 160-175 ഒരു ട്രിക്കി ചേസിംഗ് ആണെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. 10 ഓവറുകള്‍ക്ക് ശേഷം മത്സരത്തിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടെന്ന് താന്‍ ടീമംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും സൂര്യകുമാര്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യയ്ക്ക് മികച്ചൊരു സീരീസ് ആയിരുന്നു ഇതെന്നും ഫിയര്‍ലെസ് ഗെയിം കളിച്ച് ആസ്വദിക്കുവാനായിരുന്നു ടീമിന്റെ തീരുമാനമെന്നും താന്‍ അത് കൃത്യമായി ടീമംഗങ്ങളെ അറിയിച്ചിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു. വാഷിംഗ്ടൺ സുന്ദര്‍ ടീമിലുണ്ടായിരുന്നുവെങ്കിൽ അത് ടീമിന് മുതൽക്കൂട്ടാകുമായിരുന്നുവെന്നും സ്കൈ വ്യക്തമാക്കി.