ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം, ലീഡ് ഇരുനൂറിനോട് അടുക്കുന്നു

Siraj

ഗാബയില്‍ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 149/4 എന്ന നിലയില്‍. മൂന്നാം ദിവസത്തെ സ്കോറായ 21/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് നേടുകയായിരുന്നു.

മാര്‍ക്കസ് ഹരിസിനെ(38) പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ 48 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ വിക്കറ്റിന് മുന്നില്‍ കുടുക്കി വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റ് വീഴ്ത്തി.

പിന്നീട് മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് നേടിയെങ്കിലും ലാബൂഷാനെയെയും(25) അതേ ഓവറില്‍ തന്നെ മാത്യു വെയിഡിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ഇരട്ട പ്രഹരം ഏല്പിച്ചു.

28 റണ്‍സുമായി സ്മിത്തും 4 റണ്‍സ് നേടി കാമറൂണ്‍ ഗ്രീനുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 26 റണ്‍സ് നേടിയിട്ടുണ്ട്.

Previous articleഎ സി മിലാന്റെ രണ്ടു താരങ്ങൾക്ക് കൊറോണ പോസിറ്റീവ്
Next articleആൻഫീൽഡിൽ വിജയിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ട് എന്ന് ഒലെ