എ സി മിലാന്റെ രണ്ടു താരങ്ങൾക്ക് കൊറോണ പോസിറ്റീവ്

20210118 021357

എ സി മിലാനിൽ പുതുതായി രണ്ട് താരങ്ങൾ കൂടെ കൊറോണ പോസിറ്റീവ് ആയി. ഫ്രഞ്ച് ഡിഫൻഡർ തിയോ ഹെർണാണ്ടസും തുർക്കിഷ് മധ്യനിര താരം ഹകൻ ചാഹനൊഗ്ലുവും ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഇരുവരും ഇന്ന് നടക്കുന്ന കലിയരിക്ക് എതിരായ മത്സരത്തിന് ഉണ്ടാകില്ല. എ സി മിലാനിൽ ഇപ്പോൾ കൊറോണ കാരണം റെബിക്, ക്രുണിച് എന്നിവർ ഒക്കെ പുറത്താണ്‌.

സസ്പെൻഷൻ കാരണം യുവതാരം ലിയോയും ഇന്ന് എസി മിലാനൊപ്പം ഇല്ല. സീരി എ മത്സരത്തിനു പിന്നാലെ അറ്റലാന്റയ്ക്ക് എതിരായ ഇറ്റാലിയൻ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരവും മിലാന് കളിക്കാനുണ്ട്. ഈ മത്സരത്തിനും ഹെർണാണ്ടസും ചാഹനൊഗ്ലുവും ഉണ്ടാകില്ല.

Previous articleബാഴ്സലോണക്ക് കണ്ണീർ, അത്ലറ്റിക്ക് ബിൽബാവോ സ്പാനിഷ് സൂപ്പർ കപ്പ് ചാമ്പ്യൻസ്
Next articleഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം, ലീഡ് ഇരുനൂറിനോട് അടുക്കുന്നു