ആൻഫീൽഡിൽ വിജയിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ട് എന്ന് ഒലെ

20210118 022927
- Advertisement -

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിക്കാമായിരുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. രണ്ടു മികച്ച അവസരങ്ങൾ യുണൈറ്റഡ് സൃഷ്ടിച്ചിരുന്നു എങ്കിലും അലിസന്റെ രണ്ട് സേവുകൾ യുണൈറ്റഡിന്റെ വിജയം തടയുക ആയിരുന്നു. എന്നാൽ യുണൈറ്റഡ് വിജയിക്കാൻ ഉള്ള കളി ഇന്നലെ കളിച്ചില്ല എന്ന് ഒലെ പറയുന്നു.

ലിവർപൂൾ വലിയ ടീം തന്നെയാണ്. എന്നാൽ അവരുടെ പരിക്കും മറ്റും കണക്കിൽ എടുത്താൽ അവരെ തോൽപ്പിക്കാൻ പറ്റിയ അവസരമായിരുന്നു എന്ന് ഒലെ പറഞ്ഞു. ഇന്നലെ കളി മോശം രീതിയിലാണ് യുണൈറ്റഡ് തുടങ്ങിയത് എന്നും കുറേ കാര്യങ്ങളിൽ ടീം മെച്ചപ്പെടാൻ ഉണ്ട് എന്നും ഒലെ പറഞ്ഞു. എങ്കിലും ലിവർപൂൾ വലിയ ടീം ആണെന്നുൻ അവർക്ക് എതിരെ ഒരു പോയിന്റ് നേടിയത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മത്സരത്തിൽ വിജയിച്ചു തുടങ്ങണം എന്നും ഒലെ പറഞ്ഞു.

Advertisement