ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ക്യാമ്പിലേക്ക് രണ്ട് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു
കേരളത്തിന്റെ ഷോൺ റോജറിനെയും ഈദന്‍ ആപ്പിള്‍ ടോമിനെയും ദേശീയ അണ്ടര്‍ 19 ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ഇരുവരും. ഈദന്‍ തന്റെ രഞ്ജി അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി വാര്‍ത്തകളിൽ ഇടം പിടിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 6 വിക്കറ്റ് നേടിയ താരം കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രഞ്ജിയിൽ കേരളത്തിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം ഈദന്‍ പുറത്തെടുത്തപ്പോള്‍ ഷോൺ റോജര്‍ സികെ നായിഡു ട്രോഫിയിൽ മിന്നും പ്രകടനം ആണ് പുറത്തെടുത്തത്.