സ്റ്റേഡിയം ക്വാറന്റൈന്‍ സൗകര്യമാക്കി മാറ്റാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തിനെ ക്വാറന്റൈന്‍ കേന്ദ്രം ആക്കി മാറ്റുവാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെമ്പാടും കൊറോണ വ്യാപനം മൂലം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഈ തീരുമാനം.

ഇന്ത്യയയിലെ വിവിധ സംസ്ഥാന അസോസ്സിയേഷനുകളും നേരത്തെ സമാനമായ സാഹചര്യത്തില്‍ തങ്ങളുടെ കീഴിലുള്ള സ്റ്റേഡിയം വിട്ട് നല്‍കുവാന്‍ മുന്നോട്ട് വന്നിരുന്നു.