300 കുടുംബങ്ങൾക്ക് സഹായവുമായി മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് ദുരിതത്തിലായ 300 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർടാസ. തന്റെ ജന്മദേശമായ നറൈലിലാണ് മൊർടാസ സഹായം നൽകുന്നത്. ഇതിന് മുൻപും താരം ഇത്തരത്തിൽ സാമൂഹിക സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്.

5 കിലോഗ്രാം അരിയും മറ്റു ഭക്ഷ്യ സാധനങ്ങളും അടങ്ങിയ കിറ്റ് തന്റെ ജന്മദേശമായ നറൈലിലെ പാവപ്പെട്ടവർക്ക് നൽകുമെന്ന് താരത്തിന്റെ മാനേജർ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 26 മുതൽ 10 ദിവസത്തേക്ക് ബംഗ്ളദേശിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ ഈ സഹായങ്ങൾക്ക് പുറമെ താരം തന്റെ ശമ്പളത്തിന്റെ പകുതി കൊറോണക്കെതിരെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. നിലവിൽ കോറോണോ വൈറസ് ബാധയെ തുടർന്ന് അഞ്ച് പേർ ബംഗ്ളദേശിൽ മരണപ്പെട്ടിട്ടുണ്ട്.

Advertisement