“ശിഖർ ധവാനെക്കാളും ക്രിസ് ഗെയ്ലിനെക്കാളും മികച്ച താരം സുരേഷ് റെയ്ന”

പവർ പ്ലേയിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെക്കാളും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിനെക്കാളും മികച്ച താരം ഇന്ത്യൻ താരം സുരേഷ് റൈൻ ആണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വർഷങ്ങളായി നിരവധി മോശം സാഹചര്യങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന് തുണയായത് സുരേഷ് റെയ്നയുടെ ബാറ്റിംഗ് ആണെന്നും ഹോഗ് പറഞ്ഞു.

നിലവിൽ ക്രിക്കറ്റിൽ പവർ പ്ലേയിൽ ഏറ്റവും മികച്ച താരങ്ങൾ ഡേവിഡ് വാർണറും സുരേഷ് റെയ്നയും ജോസ് ബട്ലറുമാണെന്ന് ഹോഗ് പറഞ്ഞു. ഇവരിൽ ഏറ്റവും മികച്ച രീതിയിൽ പവർ പ്ലേ കളിക്കുന്ന താരം ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ആണെന്നും ഹോഗ് പറഞ്ഞു. അതെ സമയം റെയ്ന ഒരു ബൗളറെ ലക്‌ഷ്യം വെച്ച് കളിക്കുമെന്നും സ്ട്രൈക്ക് മാറ്റി കളിക്കുന്നതിൽ മികവുള്ള താരമാണെന്നും ഹോഗ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിനെയും ഹോഗ് ഈ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Previous articleസ്റ്റേഡിയം ക്വാറന്റൈന്‍ സൗകര്യമാക്കി മാറ്റാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം