ലോകത്തെ മികച്ച ക്ലബുകളിലൊന്നാണ് യുവന്റസ് – ക്രിസ്റ്റിയാനോ റൊണാൾഡോ

- Advertisement -

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് യുവന്റസ് എന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. മുൻ റയൽ മാഡ്രിഡ് താരം ചൈനീസ് ടൂറിനിടെയാണ് മനസ് തുറന്നത്. നാല് വർഷത്തെ കരാറിലാണ് താൻ യുവന്റസിൽ എത്തിയത്. ലോകത്തെ മികച്ച ക്ലബ്ബുകളിൽ ഒന്നായ യുവന്റസിൽ കളിക്കുന്നതിൽ അഭിമാനവുമുണ്ട്. ഇറ്റാലിയൻ ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സൂപ്പർ താരം കൂട്ടിച്ചേർത്തു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് യുവന്റസിലേക്കെത്തിയത്. 112 മില്യൺ യൂറോ നൽകിയാണ് സൂപ്പർ താരത്തെ യുവന്റസ് ടൂറിനിലെത്തിച്ചത്. തുടർച്ചയായ ഏഴു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് യൂറോപ്പ്യൻ കിരീടം സ്വപനം കണ്ടാണ് ക്രിസ്റ്റിയാനോയെ ടീമിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement