ഷാ തുടങ്ങി, അര്‍ദ്ധ ശതകവുമായി

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ. ഇന്നിംഗ്സ് തുടക്കത്തില്‍ കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും സധൈര്യം നേരിട്ട ഷാ 56 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 7 ബൗണ്ടറിയുള്‍പ്പെടെയാണ് ഈ നേട്ടം.

18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയിട്ടുള്ളത്. 39 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഷായ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

Previous articleജേഴ്സി ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം കൊടുത്ത് ഈസ്റ്റ് ബംഗാൾ
Next articleപാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്