ഷില്ലിംഗ്ഫോര്‍ഡിനു വിലക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസ് ആഭ്യന്തര ക്രിക്കറ്റില്‍ പന്തെറിയുന്നതില്‍ നിന്ന് ഓഫ് സ്പിന്നര്‍ ഷെയ്ന്‍ ഷില്ലിംഗ്ഫോര്‍ഡിനു വിലക്ക്. താരത്തിന്റെ ആക്ഷന്‍ വിന്‍ഡീസിലെ ചതുര്‍-ദിന പ്രാദേശിക ടൂര്‍ണ്ണമെന്റിനിടെ കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വിലയിരുത്തലിലാണ് താരത്തിന്റെ ആക്ഷന്‍ വിലക്കേണ്ടതാണെന്ന് കണ്ടെത്തിയത്. 15 ഡിഗ്രിയിലും അധികം കൈ മടങ്ങുന്നുണ്ടെന്ന കണ്ടെത്തലാണ് തീരമാനത്തിനു പിന്നില്‍.

ഇത് മൂന്നാം തവണയാണ് താരത്തിന്റെ ക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.