ബംഗ്ലാദേശിന് പുതിയ ഫീൽഡിംഗ് കോച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഷെയന്‍ മക്ഡര്‍മട്ടിനെ ഫീൽഡിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്. താത്കാലിക കോച്ചായിരുന്ന രാജിന്‍ സലേഹക്ക് പകരം ആണ് പുതി യ നിയമനം. ഐസിസി ടി20 ലോകകപ്പിന് ശേഷം റയാന്‍ കുക്കിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ച ശേഷം താത്കാലിക കോച്ചുകളെ പരമ്പര അടിസ്ഥാനമാക്കിയാണ് ബംഗ്ലാദേശ് നിയമിച്ചിരുന്നത്.

അപ്ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങളിലും 2 ടി20 മത്സരങ്ങളിലുമായി 9 ക്യാച്ചുകളാണ് ബംഗ്ലാദേശ് ടീം കൈവിട്ടത്. ബംഗ്ലാദേശ് ബോ‍ർഡുമായി മുമ്പ് സഹകരിച്ച വ്യക്തിയാണ് ഷെയന്‍ മക്ഡര്‍മട്ട്.

അദ്ദേഹത്തിന്റെ കരാര്‍ കാലാവധി നവംബര്‍ 23 വരെയാണ്. ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ആദ്യ ദൗത്യം.