പാക്കിസ്ഥാനില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച യുവ ബൗളറാണ് ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്‍ യുവ ബൗളര്‍മാരില്‍ നിലവില്‍ ഏറ്റവും മികച്ച താരമാണ് ഷഹീന്‍ അഫ്രീദി എന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി മാറിയ ഷഹീനിനെ മുന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറഞ്ഞത് രാജ്യത്തെ മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ്.

2018ല്‍ അരങ്ങേറ്റം കുറിച്ച് താരം എല്ലാ ഫോര്‍മാറ്റിലുമായി 86 വിക്കറ്റാണ് നേടിയിട്ടുള്ളത്. പിഎസ്എലില്‍ 9 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ നേടിയ താരം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ നിരയിലെ പ്രധാന താരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

19 വയസ്സ് മാത്രം ആയിട്ടുള്ള താരത്തെ ടീം മാനേജ്മെന്റ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്താല്‍ ലോകത്തിലെ തന്നെ മികച്ച ബൗളറായി മാറുമെന്ന് മഹമ്മദൂ് പറഞ്ഞു. ഏറെ പ്രത്യേകതയുള്ള ബൗളറായാണ് താന്‍ താരത്തെ അടുത്ത് നിരീക്ഷിച്ച വ്യക്തിയെന്ന നിലയില്‍ കാണുന്നതെന്നും മഹമ്മൂദ് പറഞ്ഞു.

Previous articleമുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനിക്കും കൊറോണ പോസിറ്റീവ്
Next articleസുവാരസ് പരിക്ക് മാറി എത്തി