മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനിക്കും കൊറോണ പോസിറ്റീവ്

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനിക്കും കൊറൊണ സ്ഥിരീകരിച്ചു. ചൈനയിലെ ഫെല്ലിനിയുടെ ക്ലബായ‌ ഷാന്ദൊങ് ലുനെങ് താരത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിയിച്ചു. ബെൽജിയത്തിൽ ആയിരുന്നു ഫെല്ലിനി അടുത്തിടെ ചൈനയിലേക്ക് മടങ്ങി എത്തിയിരുന്നു. തുടർന്നാണ് താരത്തിന് വൈറസ് ബാധയേറ്റത്.

വെള്ളിയാഴ്ച ആയിരുന്നു ഫെല്ലിനി ചൈനയിൽ എത്തിയത്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഇപ്പോൾ ക്വാരന്റീനിലാണ് ഉള്ളത് എന്നും ക്ലബ് അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഫെല്ലിനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചൈനയിലേക്ക് എത്തിയത്.

Previous articleലൈംഗിക ആരോപണത്തിന്റെ പേരിൽ ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകന് സസ്‌പെൻഷൻ
Next articleപാക്കിസ്ഥാനില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച യുവ ബൗളറാണ് ഷഹീന്‍ അഫ്രീദി