സുവാരസ് പരിക്ക് മാറി എത്തി

കൊറൊണ കാലത്ത് മത്സരങ്ങൾ നടക്കുന്നില്ല എങ്കിലും ബാഴ്സലോണക്ക് ആശ്വാസ വാർത്തകളാണ് ലഭിക്കുന്നത്. ബാഴ്സലോണയുടെ സ്ട്രൈക്കറായ ലൂയിസ് സുവാരസ് പരിക്ക് ഭേദമായി എത്തിയിരിക്കുകയാണ്‌. താരം തന്നെയാണ് തന്റെ പരിക്ക് മാറി എന്നും ഫസ്റ്റ് ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചത്.

ഇനി സീസൺ പുനരാരംഭിക്കുമ്പോൾ താനും ടീമിനൊപ്പം ഉണ്ടാകും എന്ന് സുവാരസ് പറഞ്ഞു‌. ഇപ്പോൾ ഒറ്റയ്ക്ക് പരിശീലനം നടത്തി ഫിറ്റ്നെസ് വീണ്ടെടുക്കുകയാണ് താരം.

കാലിൽ ശസ്ത്രക്രിയ നടത്തിയതിനാൽ അവസാന മാസങ്ങളിൽ സുവാരസ് ബാഴ്സക്ക് ഒപ്പം ഉണ്ടായിരുന്നില്ല. സുവാരസിന്റെ അഭാവത്തിൽ ബാഴ്സലോണ ഗോളടിക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്തു. ഈ സീസൺ തുടക്കത്തിൽ സുവാരസ് ഗംഭീര ഫോമിൽ ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്. സുവാരസ് മടങ്ങി എത്തിയാൽ അത് കിരീട പോരാട്ടത്തിൽ ബാഴ്സക്ക് വലിയ കരുത്താകും.

Previous articleപാക്കിസ്ഥാനില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച യുവ ബൗളറാണ് ഷഹീന്‍ അഫ്രീദി
Next articleകൊറോണ കാരണം ലീഗ് നിർത്തി, വീട്ടിലേക്ക് മടങ്ങവെ നൈജീരിയൻ സ്ട്രൈക്കർ അപകടത്തിൽ കൊല്ലപ്പെട്ടു