ലങ്കയെ എറിഞ്ഞൊതുക്കി സ്കോട്‍ലാന്‍ഡ്
ലോകകപ്പ് യോഗ്യത മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗിൽ നിരാശ. ഇന്ന് നടന്ന മത്സരത്തിൽ സ്കോട‍്ലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 245 റൺസിന് 49.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. 75 റൺസ് നേടിയ പതും നിസ്സങ്കയും 63 റൺസ് നേടിയ ചരിത് അസലങ്കയും ഒഴികെ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ലങ്കയുടെ നില പരുങ്ങലിലായി.
സ്കോട്‍ലാന്‍ഡിനായി ക്രിസ് ഗ്രീവ്സ് നാലും ക്രിസ്റ്റഫര്‍ മക്ബ്രൈഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് സോള്‍ രണ്ട് വിക്കറ്റും നേടി.