വംശീയാധിക്ഷേപവുമായി സര്‍ഫ്രാസ്, ഐസിസി നടപടിയുണ്ടായേക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെഹ്ലുക്വായോയെ വംശീയമായ അധിക്ഷേപിച്ച് സര്‍ഫ്രാസ് അഹമ്മദ്. 203 റണ്‍സിനു പാക്കിസ്ഥാനെ എറിഞ്ഞിട്ട ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നിരുന്നു. ആദ്യം 29/3 എന്ന നിലയിലും പിന്നീട് 80/5 എന്ന നിലയിലും തകര്‍ന്ന ദക്ഷിണാഫ്രിക്കയെ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ചേര്‍ന്ന് 127 റണ്‍സ് കൂട്ടുകെട്ട് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇതിനിടെയാണ് സര്‍ഫ്രാസിന്റെ ഫെഹ്ലുക്വായോയ്ക്കെതിരെയുള്ള പരമാര്‍ശം. താരത്തിന്റെ നിറത്തിനെ പരാമര്‍ശിച്ച് കൊണ്ട് ഉര്‍ദ്ദുവില്‍ ഫെഹ്ലുക്വായോയ്ക്കെതിരെ ശകാരമുതിര്‍ക്കുകയായിരുന്നു. എന്താണ് സര്‍ഫ്രാസ് പറയുന്നതെന്ന സഹ കമന്റേറ്ററുടെ ചോദ്യത്തെ പരിഭാഷപ്പെടുത്തുവാന്‍ മുന്‍ പാക് താരം റമീസ് രാജയും ശ്രമിച്ചില്ല.

80 റണ്‍സ് നേടി റാസ്സിയ്ക്കൊപ്പം 69 റണ്‍സ് നേടി ഫെഹ്ലുക്വായോ കൂടി പുറത്താകാതെ നിന്നപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. നേരത്തെ ബൗളിംഗില്‍ നാല് വിക്കറ്റും ഫെഹ്ലുക്വായോ നേടിയിരുന്നു. മത്സരത്തിന്റെ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് ഫെഹ്ലുക്വായോ ആയിരുന്നു.