CricketFeatured

“കെ എൽ രാഹുൽ വരുന്നത് വരെയേ സഞ്ജു ഉള്ളൂ, ലോകകപ്പ് ടീമിലും ഏഷ്യാ കപ്പിലും സഞ്ജു ഉണ്ടാകില്ല” – ആകാശ് ചോപ്ര

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമ സഞ്ജു സാംസൺ ഉണ്ടാകില്ല എന്ന് ആകാശ് ചോപ്ര. കെ എൽ രാഹുലിന്റെ ഫിറ്റ് അല്ലാത്തത് കൊണ്ട് മാത്രമാണ് സഞ്ജു ഇപ്പോൾ ടീമിൽ നിൽക്കുന്നത് എന്നും മുൻ ഇന്ത്യൻ താരം പറയുന്നു.കെ എൽ രാഹുൽ തിരികെയെത്തിയാൽ, ഞാൻ സാംസണെ ലോകകപ്പ് ടീമിൽ കാണുന്നില്ല. ഏഷ്യാ കപ്പ് ടീമിലും അദ്ദേഹത്തെ കാണുമെന്ന് ഞാൻ കരുതുന്നില്ല. ചോപ്ര പറഞ്ഞു.

സഞ്ജു 23 06 24 00 29 28 997

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിലെ അർദ്ധ സെഞ്ച്വറി ഉൾപ്പെടെ സഞ്ജു സാംസൺ ഏകദിനത്തിൽ നല്ല പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചു പോരുന്നത്‌.

“സഞ്ജുവിന്റെ കരിയർ ഇതോടെ അവസാനിക്കില്ല. 32-34 വയസ്സ് ആയിട്ടില്ല അവന്. സഞ്ജുവിന് വെറും 28 വയസ്സ് മാത്രമാണ്. അതിനാൽ ടെൻഷനൊന്നും വേണ്ട. 2024 ലെ ടി20 ലോകകപ്പ് അവന്റെ മുന്നിൽ ഉണ്ട്. അതിന് ശേഷവും ഒരുപാട് ക്രിക്കറ്റ് ഉണ്ട്.” ചോപ്ര പറഞ്ഞു.