ടോസ് ഇന്ത്യയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു, സഞ്ജു ടീമിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള രണ്ടാം ടി20യിൽ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസ് വിജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ മഴ കാരണം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം.

ഇന്ത്യന്‍ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ റുതുരാജ് ഗായക്വാഡിന് പകരം സഞ്ജു സാംസണും അവേശ് ഖാന് പകരം ഹര്‍ഷൽ പട്ടേലും യൂസുവേന്ദ്ര ചഹാലിന് പകരം രവി ബിഷ്ണോയിയും ടീമിലേക്ക് വരുന്നു. അയര്‍ലണ്ട് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യ Sanju Samson, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya(c), Dinesh Karthik(w), Axar Patel, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Umran Malik

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Gareth Delany, Harry Tector, Lorcan Tucker(w), George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert