സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തെ നയിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സയ്യിദ് മുസ്താഖ് അലി ട്രോഫിക്ക് ആയുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആണ് ടീമിനെ നയിക്കുന്നത്. സച്ചിൻ ബേബി വൈസ് ക്യാപ്റ്റൻ ആയും ടീമിനൊപ്പം ഉണ്ട്. സഞ്ജു കഴിഞ്ഞ ദിവസം കേരള ടീം ക്യാമ്പിനൊപ്പം ചേർന്നിരുന്നു. നവംബർ 4നാണ് കേരളത്തിന്റെ ആദ്യ മത്സരം. ഡെൽഹിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിനെ ആകും നേരിടുക. റോബിൻ ഉത്തപ്പ, ജലജ് സക്സേന, അസറുദ്ദീൻ തുടങ്ങി പ്രമുഖരെല്ലാം ടീമിനൊപ്പം ഉണ്ട്.

ടീം:
Sanju Samson, Sachin Baby, Robin Uthappa, Jalaj Saxena, Mohammed Azharuddeen, Vishnu Vinod, KM Asif, Basil Thampi, Sijomon Joseph, Vatsal Govind, Midhun PK, Midhun S, Rohan S, Rojith Ganesh, Sharafuddeen, Vishweshar Suresh, Manu Krishnan, Akhil MS, Vyshak Chandran, Abdul Basith

Fixture;

Nov 4 vs Gujarat
Nov 5 vs Bihar
Nov 6 vs Railways
Nov 8 vs Assam
Nov 9 vs MPCA