സാന്‍ഡ് പേപ്പര്‍ ഗേറ്റ് കാലങ്ങളോളം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വേട്ടയാടും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കാമറണ്‍ ബാന്‍ക്രോഫ്ടിന്റെ പുതിയ വെളിപ്പെടുത്തവിനെ തുടര്‍ന്ന് സാന്‍ഡ്പേപ്പര്‍ ഗേറ്റില്‍ പുതിയ അന്വേഷണം ആരംഭിക്കുവാനിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബൗളര്‍മാര്‍ക്കും ഈ വിഷയത്തില്‍ സ്വാഭാവികമായി അറിവുണ്ടായിരുന്നുവെന്നാണ് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ബാന്‍ക്രോഫ്ട് പറഞ്ഞത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ അന്നത്തെ ബൗളിംഗ് കോച്ചായ ഡേവിഡ് സാക്കര്‍ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരെല്ലാമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് തനിക്ക് അറിയില്ലെങ്കിലും ഈ വിവാദം ഇനി കാലാകാലങ്ങളോളം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വേട്ടയാടുമെന്നാണ് സാക്കര്‍ പറയുന്നത്.