അയര്‍ലണ്ട് ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു, ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക

Sports Correspondent

Ireland
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ചതോടെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് 246/9 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 65/3 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ഇതോടെ അയര്‍ലണ്ട് ലോകകപ്പ് യോഗ്യതയ്ക്കായി ക്വാളിഫയറുകളിൽ പങ്കെടുക്കണം. ഹാരി ടെക്ടര്‍ 21 റൺസും ലോര്‍ക്കന്‍ ടക്കര്‍ 2 റൺസും നേടി ക്രീസിൽ നിൽക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.