13 വര്‍ഷത്തിനു ശേഷം അരങ്ങേറ്റ ദിവസം തന്നെ വിരമിക്കലുമായി ആര്‍പി സിംഗ്

താന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സെപ്റ്റംബര്‍ നാലിനു തന്നെ തന്റെ വിരമിക്കില്‍ തീയ്യതിയായി തിരഞ്ഞെടുത്ത് ആര്‍പി സിംഗ്. 32 വയസ്സുകാരന്‍ താരം 13 വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 4 2005നാണ് ഇന്ത്യയുടെ ജഴ്സി ആദ്യമായി അണിഞ്ഞത്. അത് തന്നെയാണ് ഇന്ന് തന്നെ തന്റെ വിരമിക്കല്‍ തീരുമാനം എടുക്കുവാനും കാരണമെന്ന് ട്വിറ്ററിലൂടെ ആര്‍പി സിംഗ് അറിയിച്ചു .

6 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ താരം 82 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലായി ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇവയില്‍ നിന്ന് നൂറിലധികം വിക്കറ്റുകളും നേടിയിട്ടുണ്ട് ആര്‍പി സിംഗ് എന്ന രുദ്ര പ്രതാപ് സിംഗ്. 2007 ലോക ടി20യില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ആര്‍പി സിംഗ്.