ത്രിരാഷ്ട്ര ടി20 പരമ്പര റൂട്ട് പിന്മാറി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആവശ്യത്തിനു വിശ്രമം ലഭിക്കുന്നതിനായി ജോ റൂട്ട് ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിന്ന് പിന്മാറിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആഷസിലും ഏകദിന പരമ്പരയിലും കളിച്ച് വരുന്ന ജോ റൂട്ട് ഏകദിനങ്ങള്‍ക്ക് ശേഷം വിശ്രമത്തിനായി തിരികെ നാട്ടിലേക്ക് മടങ്ങും. ഫെബ്രുവരി 25നു ആരംഭിക്കുന്ന ന്യൂസിലാണ്ട് ഏകദിന പരമ്പരയിലാവും റൂട്ട് ഇനി തിരികെ ടീമിലേക്ക് മടങ്ങുക.

നേരത്തെ ഇംഗ്ലണ്ട് കോച്ച് ബെയിലിസ് താരത്തോട് ഐപിഎല്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും റൂട്ട് ലേലത്തിനായി തന്റെ പേരും ചേര്‍ക്കുകയായിരുന്നു. ഫെബ്രുവരി ഏഴിന് ഓസ്ട്രേലിയയോടാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. ന്യൂസിലാണ്ട് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial