നൂറാം ടെസ്റ്റില്‍ നൂറടിച്ച് റൂട്ട്, സിബ്ലേയെ അവസാന ഓവറില്‍ പുറത്താക്കി ബുംറ

Joeroot
- Advertisement -

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും ജോ ബേണ്‍സും മികച്ച തുടക്കം നല്‍കിയെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് ബേണ്‍സിനെയും ലോറന്‍സിനെയും നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടുള്ള രണ്ട് സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമായില്ലാതെ അവസാനിപ്പിക്കുമെന്നാണ് കരുതിയതെങ്കിലും അവസാന ഓവറില്‍ ജസ്പ്രീത് ബുംറ ഡൊമിനിക് സിബ്ലേയെ പുറത്താക്കി.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 263/3 എന്ന നിലയില്‍ ആണ്. ജോ റൂട്ട് തന്റെ നൂറാം ടെസ്റ്റില്‍ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശതകത്തിനരികെ നില്‍ക്കുകയാണ് ഡൊമിനിസ് സിബ്ലേ. ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സാണ് നേടിയത്.

ഡൊമിനിക് സിബ്ലേ 87 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോ റൂട്ട് 128 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു.

Advertisement