ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തില്‍ ആടിയുലഞ്ഞ് ദക്ഷിണാഫ്രിക്ക

Hasanali

റാവല്‍പിണ്ടിയില്‍ പാക്കിസ്ഥാനെ 272 റണ്‍സിന് പുറത്താക്കിയെങ്കിലും ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 26/2 എന്ന നിലയിലാണ്.

ഹസന്‍ അലി അടുത്തടുത്ത പന്തുകളില്‍ ഡീന്‍ എല്‍ഗാറിനെയും(15), റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലാകുകായയിരുന്നു. 10 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ക്രീസിലുള്ളത്.

Previous articleരണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം
Next articleനൂറാം ടെസ്റ്റില്‍ നൂറടിച്ച് റൂട്ട്, സിബ്ലേയെ അവസാന ഓവറില്‍ പുറത്താക്കി ബുംറ