റൂട്ടിനു 12ാം ശതകം, 300 കടന്ന് ഇംഗ്ലണ്ട്

- Advertisement -

ടോപ് ഓര്‍ഡറില്‍ നിന്നുള്ള ഭേദപ്പെട്ട പ്രകടനത്തിനൊപ്പം വാലറ്റത്തില്‍ ഡേവിഡ് വില്ലിയും തിളങ്ങിയ മത്സരത്തില്‍ 300നു മുകളില്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ ശതകത്തിനൊപ്പം ഓയിന്‍ മോര്‍ഗന്‍ അര്‍ദ്ധ ശതകവും ഡേവിഡ് വില്ലിയുടെ 31 പന്തില്‍ നിന്നുള്ള 50 റണ്‍സ് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് നേടുകയായിരുന്നു. 109 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ റൂട്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 113 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ കൂട്ടുകെട്ട് 50 പന്തില്‍ 81 റണ്‍സാണ് നേടിയത്.

രണ്ടാം മത്സരത്തിലും കുല്‍ദീപ് യാദവ് ആണ് ഇന്ത്യന്‍ ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചത്. എന്നാല്‍ ഇന്ന് തന്റെ 10 ഓവറില്‍ കുല്‍ദീപ് 68 റണ്‍സാണ് വഴങ്ങിയത്. ജോ റൂട്ടിന്റെ ശതമാണ് ഇംഗ്ലണ്ട് ബാറ്റിംഗിനു അടിത്തറ പാകിയത്. ഒപ്പം ഓയിന്‍ മോര്‍ഗന്‍(53), ജോണി ബൈര്‍സ്റ്റോ(38), ജേസണ്‍ റോയ്(40) എന്നിവരില്‍ നിന്നും ശ്രദ്ധേയമായ പ്രകടനം വന്നു.

മൂന്നാം വിക്കറ്റില്‍ 103 റണ്‍സാണ് മോര്‍ഗന്‍-റൂട്ട് കൂട്ടുകെട്ട് നേടിയത്. 51 പന്തില്‍ നിന്നാണ് മോര്‍ഗന്‍ തന്റെ 53 റണ്‍സ് നേടിയത്. റൂട്ട് 116 പന്തില്‍ നിന്ന് 113 റണ്‍സ് നേടി പുറത്താകാതെ നിന്നും. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി ഡേവിഡ് വില്ലിയും ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സിലേക്ക് ഉയര്‍ന്നു. വില്ലി തന്റെ കന്നി അര്‍ദ്ധ ശതകം നേടി തൊട്ടടുത്ത പന്തില്‍ തന്നെ റണ്ണൗട്ട് ആവുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഏഴാം വിക്കറ്റ്  വീണത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും ഉമേഷ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement