ബെംഗളൂരു എഫ് സി പ്രീസീസൺ ക്യാമ്പ് ആരംഭിച്ചു, റിനോയും ചെഞ്ചോയും എത്തി

- Advertisement -

ബെംഗളൂരു എഫ് സിയുടെ പ്രീസീസൺ ട്രെയിനിങ് ഇന്ന് ആരംഭിച്ചു. എ എഫ് സി ഇന്റർ സോൺ സെമി ഫൈനൽ അടുത്ത മാസം നടക്കാനിരിക്കുന്നതാണ് പ്രീസീസൺ നേരത്തെ തുടങ്ങാൻ കാരണം. ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ട്രെയിനിങ്ങിൽ പുതിയ സൈനിങ്സായ ഏഴു താരങ്ങളുൾപ്പെടെ മുഴുവൻ ടീമും പങ്കെടുത്തു. ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു എഫ് സിയിൽ എത്തിയ മലയാളി താരം റിനോ ആന്റോയും ഇന്ന് ടീമിനൊപ്പം ട്രെയിൻ ചെയ്തു.

കഴിഞ്ഞ ഐലീഗിൽ മിനേർവയെ ചാമ്പ്യന്മാരാക്കിയ ഭൂട്ടാൻ താരം ചെഞ്ചോയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മറ്റു പുതിയ സൈനിംഗ്സ് ആയ കീൻ ലൂയിസ്, സിസ്കോ ഹെർണാണ്ടസ്, സോറം പൊയിരെ, ഗുർസിമ്രത് ഗിൽ, സൈരത് കിമ എന്നിവരും ഇന്ന് പരിശീലനം നടത്തി. പുതിയ പരിശീലകനായ കാർലെസിന്റെ കീഴിലാണ് പരിശീലനം. അടുത്ത ആഴ്ച പ്രീസീസണായി ബെംഗളൂരു എഫ് സ്പെയിനിലേക്ക് തിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement