സാക്ക് ക്രോളിയുടെ വിക്കറ്റ് പോയെങ്കിലും കരുതലോടെ ഇംഗ്ലണ്ട് മുന്നോട്ട്

Jaydenseales

ബാർബഡോസിൽ വെസ്റ്റിന്‍ഡീസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ സാക്ക് ക്രോളിയെ(0) നഷ്ടമായെങ്കിലും 43 റൺസ് കൂട്ടുകെട്ടുമായി രണ്ടാം വിക്കറ്റിൽ തിളങ്ങി ജോ റൂട്ടും അലക്സ് ലീസും.

Alexleesjoeroot

ജെയ്ഡൻ സീൽസിനാണ് സാക്ക് ക്രോളിയുടെ വിക്കറ്റ്. ജോ റൂട്ട് 31 റൺസും അലക്സ് ലീസ് 16 റൺസും നേടി ഇംഗ്ലണ്ടിനെ ആദ്യ സെഷനിൽ 47/1 എന്ന നിലയിലേക്ക് എത്തിച്ചു.

Previous articleവിജയിച്ചു എങ്കിലും മോഹൻ ബഗാൻ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരബാദ് ഫൈനൽ
Next articleകേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യമില്ല!! ഫൈനലിൽ ആര് മഞ്ഞ ജേഴ്സി ധരിക്കും എന്ന് തീരുമാനമായി!!