കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യമില്ല!! ഫൈനലിൽ ആര് മഞ്ഞ ജേഴ്സി ധരിക്കും എന്ന് തീരുമാനമായി!!

ഐ എസ് എൽ ഫൈനലിൽ മഞ്ഞ ജേഴ്സി അണിയുന്ന രണ്ട് ടീമുകളുടെ പോരാട്ടമാകും എന്ന് ഉറപ്പായതോടേ ആദ്യം ഉയർന്ന് ചോദ്യം ഇതായിരുന്നു ആര് അന്നഞ്ഞ ജേഴ്സി ധരിക്കും? കേരള ബ്ലാസ്റ്റേഴ്സും മറ്റൊരു ഫൈനലിസ്റ്റായ ഹൈദരബാദും ഹോം ജേഴ്സി ആയി ഉപയോഗിക്കുന്നത് മഞ്ഞ ജേഴ്സി ആണ്. ഈ സീസണിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഒരു തവണ കേരളവും ഒരു തവണ ഹൈദരബാദും മഞ്ഞ ജേഴ്സി അണിഞ്ഞു. എന്നാൽ ഫൈനലിൽ ആ ഭാഗ്യം ഹൈദരബാദിന് ഒപ്പം ആയിരിക്കും.

ഫൈനലിൽ ഹൈദരബാദിനെ ആകും ഹോം ടീമായി കണക്കാക്കുക. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ലീഡ് ഘട്ടത്തിൽ പോയിന്റ് നേടിയതാണ് അവരെ ഹോം ടീമാക്കുന്നത്. അവർക്ക് തീരുമാനിക്കാനും ഏത് ജേഴ്സി ഇടണം എന്ന്. ഹൈദരബാദ് തന്നെ ആകും മഞ്ഞ ജേഴ്സി ഇടുക. കേരളത്തിന്റെ ഭാഗ്യമായി കണക്കാക്കുന്ന മഞ്ഞ ജേഴ്സി ഇടാൻ ആകാത്തത് ആരാധകർക്കും ടീമിനും വലിയ നിരാശ നൽകും. മാർച്ച് 20നാകും ഫൈനൽ നടക്കുക.