ഇംഗ്ലണ്ടിന് കരുത്ത് പകര്‍ന്ന് റൂട്ടും ബൈര്‍സ്റ്റോയും

Rootbairstow

ഇന്ത്യയ്ക്കെതിരെ മികച്ച നിലയിൽ മൂന്നാം ദിവസം ആരംഭിച്ച് ഇംഗ്ലണ്ട്. ഇന്ന് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 216/3 എന്ന നിലയിലാണ്. ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും അര്‍ദ്ധ ശതകങ്ങള്‍ തികച്ചപ്പോള്‍ ഒരു വിക്കറ്റ് പോലും ഇന്ത്യയ്ക്ക് ഈ സെഷനിൽ നേടാനായില്ല. 97 റൺസാണ് ഇംഗ്ലണ്ട് ഇന്ന് ആദ്യ സെഷനിൽ നേടിയത്.

108 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യയുടെ ലീഡ് 148 ആക്കി കുറയ്ക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. 89 റൺസുമായി റൂട്ടും 51 റൺസ് നേടിയ ജോണി ബൈര്‍സ്റ്റോയുമാണ് ക്രീസിലുള്ളത്.

Previous articleവരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം, ഓൾഡ്ട്രാഫോർഡിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം
Next articleഭാഗ്യത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ട് – സുനിൽ ഗവാസ്കര്‍