രോഹിത്തും ഇഷാന്തും ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കളിക്കുകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെയും ഇഷാന്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പുറത്ത് പോയപ്പോള്‍ പരിക്കേറ്റ രോഹിത്തിന് മുംബൈയുടെ ഏതാനും മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ഇരുവരും ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സുഖം പ്രാപിച്ച് ടീമിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ലഭിയ്ക്കുന്ന പുതിയ വിവരപ്രകാരം ഇരുവര്‍ക്കും പരമ്പര നഷ്ടമാകുമെന്നാണ് അറിയുന്നത്. ഇരു താരങ്ങളും നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ കാര്യമായ പുരോഗതി ഇരുവര്‍ക്കും കൈവരിക്കാനായില്ല എന്നാണ് പുറത്ത് വരുന്നത്.

എന്‍സിഎയിലെ ഫിറ്റ്നെസ്സ് എക്സ്പേര്‍ട്ടുകള്‍ ഈ വിവരം ബിസിസിഐയെയും സെലക്ടര്‍മാരെയും ടീം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.