ടോഡ് മര്‍ഫിയുടെ വിക്കറ്റ് വേട്ടയ്ക്കിടെ രോഹിതിന് ശതകം

Sports Correspondent

Rohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു വശത്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ടോഡ് മര്‍ഫി വെള്ളം കുടിപ്പിച്ചപ്പോള്‍ തന്റെ ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ. 64 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 182/5 എന്ന നിലയിലാണ്.

രോഹിത് 101 റൺസും രവീന്ദ്ര ജഡേജ 7 റൺസും നേടി ക്രീസിൽ നിൽക്കുമ്പോള്‍ ടോഡ് മര്‍ഫി 4 വിക്കറ്റ് നേടി. ലഞ്ചിന് ശേഷം വിരാട് കോഹ്‍ലിയെ ആദ്യ ഓവറിൽ തന്നെ മര്‍ഫി വീഴ്ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഥാന്‍ ലയൺ പുറത്താക്കി.

തന്റെ 9ാമത്തെ ടെസ്റ്റ് ശതകം ആണ് രോഹിത് നേടിയത്. മത്സരത്തിൽ ഇപ്പോള്‍ ഇന്ത്യയ്ക്ക് 5 റൺസ് ലീഡാണുള്ളത്.