18ആം വയസ്സിൽ ആഷസ് സ്ക്വാഡിൽ, ഇത് സ്വപ്നം പോലും കണ്ടില്ല എന്ന് റെഹാൻ അഹമ്മദ്

Newsroom

Picsart 23 06 27 10 30 47 018
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ ആഷസ് ടീമിന്റെ ഭാഗമായി മാറിയ 18 കാരനായ റെഹാൻ അഹമ്മദ് ചരിത്ര തിരുത്തുന്നതിന് അടുത്താണ്. പ്ലേയിംഗ് ഇലവനിൽ റെഹാൻ എത്തിയാൽ 1877ന് ശേഷം ആഷസ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെഹാൻ മാറും. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഓപ്പണിംഗ് ടെസ്റ്റിൽ വിരലിന് പരിക്കേറ്റ മൊയിൻ അലിക്ക് കളിക്കാൻ ആകില്ല എന്ന ഭീതിയിൽ ആണ് ഇംഗ്ലണ്ട് റെഹാനെ ടീമിൽ ചേർത്തത്.

ആഷസ് 23 06 27 10 31 07 072

ടി20 ബ്ലാസ്റ്റിൽ ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുകയായിരുന്നു റെഹാൻ. “വെള്ളിയാഴ്ച രാവിലെ എന്നെ ടീമിലേക്ക് വിളിച്ചു, ലോർഡ്‌സിൽ എന്റെ പ്രായത്തിൽ ആഷസ് ടീമിന്റെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും സ്വപ്നം കാണില്ലായിരുന്നു.” റെഹാൻ പറഞ്ഞു.

2022 ഡിസംബറിൽ, കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ റെഹാൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. അതിനുശേഷം, രെഹാൻ ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചിട്ടില്ല.