തുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍ റാസ കൂട്ടുകെട്ട്

Seanwilliamssikanderraza
- Advertisement -

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം സിംബാബ്‍വേ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 133/5 എന്ന നിലയില്‍. ടീമിന് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്.

അമീര്‍ ഹംസയുടെ മുന്നില്‍ സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ പതറയിപ്പോള്‍ 38/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു ടീം. സ്കോര്‍ 109ല്‍ എത്തി നില്‍ക്കുമ്പോള്‍ അമീര്‍ ഹംസ റാസയെ പുറത്താക്കി തന്റെ നാലാം വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ 71 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

43 റണ്‍സാണ് സിക്കന്ദര്‍ റാസ നേടിയത്. പിന്നീട് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 24 റണ്‍സ് കൂട്ടുകെട്ടുമായി ഷോണ്‍ വില്യംസ്(54*), റയാന്‍ ബര്‍ള്‍(8*) എന്നിവരാണ് ക്രീസിലുള്ളത്. 2 റണ്‍സിന്റെ ലീഡ് സിംബാബ്‍വേയുടെ കൈവശം ഉണ്ട്.

 

Advertisement