ബാർതൊമയു ജയിൽ മോചിതനായി

20210302 184846
Credit: Twitter

ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമയു ജയിൽ മോചിതനായി. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ബാർതൊമയുവിനും കൂട്ടാളികൾക്കും ജാമ്യം നൽകാൻ ജഡ്ജി വിധിച്ചു. താൽക്കാലികമാണ് ഈ റിലീസ് എന്നും അന്വേഷണവുമായി സഹകരിക്കണം എന്നും ജഡ്ജ് പറഞ്ഞു. ഇന്നലെ ആയിരുന്നു ബാഴ്സലോണ മുൻ പ്രസിഡന്റ് അറസ്റ്റിലായിരുന്നത്. ബാർതൊമയു ഇന്നലെ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞത്.

കാറ്റലൻ പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബാഴ്സ ഗേറ്റ് വിവാദത്തിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ബാഴ്സലോണ പ്രസിഡന്റ് ആയിരിക്കെ ഒരു പ്രൈവറ്റ് പി ആർ കമ്പനിയെ നിയമിച്ച് ബാർതൊമയു നടത്തിയ തെറ്റായ നടപടികൾ ആണ് അറസ്റ്റിൽ എത്തിയത്

Previous articleതുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍ റാസ കൂട്ടുകെട്ട്
Next articleഫിൽ ജോൺസ് ഈ സീസണിൽ കളിച്ചേക്കില്ല എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ