റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ തീരുമാനിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക. ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ കാരണമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി ആറ് ഇന്നിംഗ്സില്‍ നിന്ന് 311 റണ്‍സാണ് താരം നേടിയത്. ഡുവാന്നെ ഒളിവിയര്‍ കൊല്‍പക് കരാറിന് വേണ്ടി പോയപ്പോള്‍ ഒഴിഞ്ഞ ഒഴിവിലേക്കാണ് റാസ്സിയെ പരിഗണിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഭാവി ഏകദിന നായകനെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍. റാസ്സിയ്ക്ക് നല്‍കിയ ഈ കരാര്‍ മറ്റു താരങ്ങള്‍ക്കും പ്രചോദനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് തബാംഗ് മോറോയെ അഭിപ്രായപ്പെട്ടത്.

Previous article“സിദാൻ തന്റെ പരിശീലകനായപ്പോൾ സിദാനോടുള്ള ആരാധന കൂടി” – റൊണാൾഡോ
Next articleലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്