ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍, നെതര്‍ലാണ്ട്സ്, ഹോങ്കോംഗ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകള്‍ എല്ലാം മറ്റ് നാല് ടീമുകളോട് ഒമാനില്‍ ഏറ്റ് മുട്ടും. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് ഈ ടൂര്‍ണ്ണമെന്റ് എന്ന് അയര്‍ലണ്ട് മുഖ്യ കോച്ച് ഗ്രഹാം ഫോര്‍ഡ് പറഞ്ഞു.

മസ്കറ്റിലെ അല്‍ എമെറാറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ദിവസം രണ്ട് വീതം മത്സരങ്ങളാവും നടക്കുക.

Previous articleറാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍
Next articleദി ഹണ്ട്രെഡ് – പരിശീലകനായി ഗാരി കിര്‍സ്റ്റെനും