“സിദാൻ തന്റെ പരിശീലകനായപ്പോൾ സിദാനോടുള്ള ആരാധന കൂടി” – റൊണാൾഡോ

റയൽ മാഡ്രിഡ് പരിശീലകൻ സിദാനോട് തനിക്കുള്ള ആരാധന സിദാൻ തന്റെ പരിശീലകനായി എത്തിയപ്പോൾ വർധിക്കുകയാണ് ചെയ്തത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഒരു താരമെന്ന രീതിയിൽ സിദാൻ തന്റെ ആരാധന കഥാപാത്രമായിരുന്നു. റയൽ മാഡ്രിഡിൽ പരിശീലകനായി സിദാൻ എത്തിയപ്പോൾ സിദാന്റെ മികവ് കൂടുതൽ മനസ്സിലാക്കാൻ തനിക്കായി. റൊണാൾഡോ പറഞ്ഞു.

സിദാൻ പരിശീലകനായതോടെ തന്റെ കളിയും മെച്ചപ്പെടുത്താൻ ആയെന്ന് റൊണാൾഡോ പറഞ്ഞും സിദാനോട് ആദ്യമുള്ള ആരാധന വർധിക്കാനും ഇതുകൊണ്ടായി. സിദാന് ആരാണ് ഒരോ മത്സരത്തിൽ നിർണായകമാവുക എന്ന നല്ല നിശ്ചയമുണ്ടായിരുന്നു എന്നും റൊണാൾഡോ പറഞ്ഞു. സിദാന്റെ കീഴിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയൽ മാഡ്രിഡിൽ നേടിയിരുന്നു.

Previous articleതന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോഫ്ര ആര്‍ച്ചര്‍
Next articleറാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് കേന്ദ്ര കരാര്‍