ജോഫ്രയെ അടിച്ച് പറത്തി റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍, 23 പന്തില്‍ അര്‍ദ്ധ ശതകം

Rassievanderdussen
- Advertisement -

കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ ഇന്ന് നടന്ന മൂന്നാം ടി20യില്‍ 191 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ പുറത്തെടുത്ത വെടിക്കെട്ട ബാറ്റിംഗ് പ്രകടനത്തിന് ഫാഫ് ഡു പ്ലെസി പിന്തുണ നല്‍കിയപ്പോള്‍ മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക നീങ്ങി. 64 പന്തില്‍ 127 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 32 പന്തില്‍ നിന്ന് റാസ്സി 74 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 52 റണ്‍സ് ആണ് കരസ്ഥമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും തുടരെ വിക്കറ്റുകളുമായി ഇംഗ്ലണ്ട് മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

England

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഫാഫ് ഡു പ്ലെസി – റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ജോഫ്ര എറിഞ്ഞ 17ാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 22 റണ്‍സ് പിറന്നപ്പോള്‍ 23 പന്തില്‍ നിന്ന് റാസ്സി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അധികം വൈകാതെ ഫാഫ് ഡു പ്ലെസിയും തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 37 പന്തില്‍ നിന്നാണ് ഫാഫ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

Fafduplessis

അവസാന അഞ്ചോവറില്‍ നിന്ന് 84 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ക്വിന്റണ്‍ ഡി കോക്ക്(17), ടെംബ ബാവുമ(32), റീസ ഹെന്‍ഡ്രിക്സ്(13) എന്നിവരെ നഷ്ടമായ ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്.  ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി.

Advertisement