താനെന്ത് കൊണ്ട് ടി20യിലെ ഒന്നാം നമ്പര്‍ താരമെന്ന് വീണ്ടും തെളിയിച്ച് മലന്‍, 47 പന്തില്‍ നിന്ന് 99 റണ്‍സ്

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ഫാഫ് ഡു പ്ലെസിയും നല്‍കിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് സമാനമായ പ്രകടനം ഇംഗ്ലണ്ട് തുടക്കം മുതല്‍ തുടങ്ങിയപ്പോള്‍ 192 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് സന്ദര്‍ശകര്‍. 17.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ടിന്റെ വിജയം.

Josbuttler

ജേസണ്‍ റോയ്(16) തുടക്കത്തില്‍ തന്നെ മടങ്ങിയെങ്കിലും ജോസ് ബട്‍ലര്‍ – ദാവിദ് മലന്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് വിജയത്തിന് അരങ്ങൊരുക്കിയത്. 85 പന്തില്‍ നിന്ന് 167 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ജോസ് ബട്‍ലര്‍ 46 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയപ്പോള്‍ ദാവിദ് മലന്‍ അവിശ്വസനീയമായ രീതിയില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.