കസേരകളി തുടരുന്നു, അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനായി റഷീദ് ഖാനെ നിയമിച്ചു

അഫ്ഗാനിസ്ഥാന്റെ ടി20 ക്രിക്കറ്റ് ടീമിനെ റഷീദ് ഖാന്‍ നയിക്കും. റഷീദിന്റെ ഡെപ്യൂട്ടിയായി ടി20 ലോകകപ്പിൽ നജീബുള്ള സദ്രാനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രഖ്യാപനം നടത്തിയത്. ലോകകപ്പിന് ശേഷം താരത്തെ അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി നിയമിച്ചിരുന്നു.

അതിന് ശേഷം അസ്ഗര്‍ അഫ്ഗാനെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ മേയിൽ താരത്തെയും ബോര്‍ഡ് പുറത്താക്കി. ലോകകപ്പ് 2019ന് തൊട്ടുമുമ്പാണ അഫ്ഗാനിസ്ഥാന്‍ അസ്ഗറിൽ നിന്ന് ക്യാപ്റ്റന്‍സി ഗുല്‍ബാദിന്‍ നൈബിന് നല്‍കിയത്.

റഷീദ് ഖാന്‍ ടീമിനെ 16 ഏകദിനങ്ങളിൽ നയിച്ചിട്ട് 6 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ലോകകപ്പിൽ ബി ഗ്രൂപ്പിലുള്ള അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ്. അതിനൊപ്പം യോഗ്യത റൗണ്ടിൽ നിന്ന് രണ്ട് ടീമുകളും ചേരും.

Previous articleരക്ഷകനായി മാർട്ടിനസ്, കൊളംബിയയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ
Next articleഫൈനലിന് എല്ലാവരും ജയിക്കാൻ ആകും ഇറങ്ങുന്നത്, നെയ്മറിന് മറുപടിയുമായി മെസ്സി